വയനാട്ടിലെ സ്ഥാനാര്‍ഥികളില്‍ വിദ്യാസമ്പന്നന്‍ ജുനൈദ്

വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനില്‍ ജനതാദള്‍- എസ് ടിക്കറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് ജുനൈദ് ജനവിധി തേടുന്നത്.

Update: 2020-11-24 06:23 GMT

കല്‍പ്പറ്റ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള സ്ഥാനാര്‍ഥി ജുനൈദ് കൈപ്പാണി. വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനില്‍ ജനതാദള്‍- എസ് ടിക്കറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് ജുനൈദ് ജനവിധി തേടുന്നത്.

കൊമേഴ്സില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള ജുനൈദ് മനശ്ശാസ്ത്രത്തില്‍ പിജിയും കരസ്ഥമാക്കിയിട്ടുണ്ട്. കേരള യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിഎഡ് പൂര്‍ത്തിയാക്കി. കേരള യൂനിവേഴ്‌സിറ്റി യൂനിയന്‍ വൈസ് ചെയര്‍മാനായിരുന്നു. വിവിധ വിഷയങ്ങളില്‍ അരഡസനിലധികം ഡിപ്ലോമ കോഴ്‌സുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, അണ്ണാമലൈ യൂനിവേഴ്‌സിറ്റി, കേരള സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം. മുസ്‌ലിം ലീഗിലെ പി കെ അസ്മത്താണ് ജുനൈദിന്റെ പ്രധാന എതിരാളി. ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നതുമുതല്‍ ലീഗിന്റെ കുത്തക ഡിവിഷനാണ് വെള്ളമുണ്ട.

Tags:    

Similar News