വോട്ടർപട്ടിക: പേര് ചേർക്കാൻ സ്വീകരിക്കാവുന്ന രേഖകൾ

വോട്ടർ പട്ടികയുടെ പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് കൂടുതൽ നിർദ്ദേശങ്ങൾ നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌ക്കരൻ അറിയിച്ചു.

Update: 2020-02-07 04:30 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നു വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള വോട്ടർ പട്ടികയുടെ പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് കൂടുതൽ നിർദ്ദേശങ്ങൾ നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌ക്കരൻ അറിയിച്ചു. ഇതനുസരിച്ച് പഞ്ചായത്ത് മുനിസിപ്പാലിറ്റി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷയിലെ പേര്, വയസ്സ്, താമസം എന്നിവ സംബന്ധിച്ച് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സംശയം ഉണ്ടായാൽ മാത്രം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും 2020 ജനുവരി ഒന്നിന് മുമ്പ് നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ രേഖ, ആധാർ കാർഡ്, റേഷൻ കാർഡ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയിൽ ഉചിതമായത് ആധികാരിക രേഖയായി സ്വീകരിച്ച് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് അപേക്ഷ തീർപ്പാക്കാൻ കഴിയും.

കൂടാതെ, പേര് ചേർക്കുന്നതിനും മറ്റും നേർവിചാരണയ്ക്ക് യഥാസമയം ഹാജരാകാൻ കഴിയാത്ത അപേക്ഷകർക്ക് സൗകര്യപ്രദമായ മറ്റൊരു ദിവസം ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ മുമ്പാകെ ഹാജരായി വിവരങ്ങൾ നൽകാൻ അനുവദിക്കണമെന്നും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരോട് കമ്മീഷൻ നിർദ്ദേശിച്ചു.

Tags:    

Similar News