തൃശൂര്‍ ചേറ്റുവയില്‍ ലോറികള്‍ കൂട്ടിയിടിച്ച് രണ്ട് മരണം

Update: 2021-04-13 12:07 GMT

തൃശൂര്‍: ചേറ്റുവയില്‍ ലോറികള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മിനിലോറിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മലേപട്ടാമ്പി സ്വദേശികളായ മുഹമ്മദാലി, ഉസ്മാന്‍ എന്നിവരാണ് മരിച്ചത്.

ഇരുവരും മിനിലോറിയിലെ യാത്രക്കാരായിരുന്നു. അപകടത്തെത്തുടര്‍ന്ന് സ്ഥലത്ത് ഗതാഗതതടസ്സമുണ്ടായി. പോലിസെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News