ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഭേദപ്പെട്ട പോളിങ്

18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഒന്നാം ഘട്ടത്തില്‍ വോട്ടിങ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചല്‍പ്രദേശ്, സിക്കിം എന്നീ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കുന്നുണ്ട്. ഒരുമണിവരെ പല സംസ്ഥാനങ്ങളിലും ഭേദപ്പെട്ട പോളിങ്ങാണ്് രേഖപ്പെടുത്തിയത്.

Update: 2019-04-11 08:29 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഒന്നാം ഘട്ടത്തില്‍ വോട്ടിങ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചല്‍പ്രദേശ്, സിക്കിം എന്നീ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കുന്നുണ്ട്. ഒരുമണിവരെ പല സംസ്ഥാനങ്ങളിലും ഭേദപ്പെട്ട പോളിങ്ങാണ്് രേഖപ്പെടുത്തിയത്. ഒഡീഷ- 41 ശതമാനം, ഉത്തര്‍പ്രദേശ്- 38.78, ഉത്തരാഖണ്ഡ്- 41.27, ബീഹാറിലെ ലോക്‌സഭാ മണ്ഡലങ്ങളായ ഔറംഗബാദ്- 34.6, ഗയ- 33, നവാഡ- 37 എന്നിവിടങ്ങളിലെ പോളിങ് ശതമാനം ഇതാണ്. ജമ്മു, ബാരാമുള്ള ലോക്‌സഭാ മണ്ഡലങ്ങളില്‍ 11 മണി വരെ 24.66 ശതമാനം പോളിങ് രേഖപ്പെടുത്തി. ബംഗാളില്‍ 38.08 ശതമാനമാണ് പോളിങ്. ത്രിപുര- 26.5, തെലങ്കാന- 22.84, ലക്ഷദ്വീപ്- 23.10, മഹാരാഷ്ട്ര- 13.7, മേഘാലയ- 27 എന്നിങ്ങനെയാണ് പോളിങ് ശതമാനം.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ എന്നിവര്‍ നാഗ്പൂറിലും ടിഡിപി നേതാവും ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകനും മന്ത്രിയുമായ നാരാ ലോകേഷ് അമരാവതിയിലും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഡെറാഢൂണിലും, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ഹൈദരാബാദിലും, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി കഡപ്പയിലും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകളും സ്ഥാനാര്‍ഥിയുമായ കെ കവിത നിസാമാബാദിലും വോട്ടുകള്‍ രേഖപ്പെടുത്തി. ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഴുവന്‍ നിയമസഭാ സീറ്റുകളിലേക്കും ഇന്ന് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒഡീഷയിലെ 147 സീറ്റുകളില്‍ 28 മണ്ഡലങ്ങളില്‍ മാത്രമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 

Tags:    

Similar News