പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ ഓഫീസുകളിൽ എത്തുന്നവർക്ക് പെരുമാറ്റച്ചട്ടം

ഓഫീസിലെത്താതെ സേവനങ്ങൾക്ക് ഓൺലൈൻ സംവിധാനം ഉപയോഗിക്കണമെന്നും അന്വേഷണങ്ങൾ ഫോണിലൂടെ മതിയെന്നും തദ്ദേശവകുപ്പ് ഉത്തരവിട്ടു.

Update: 2020-06-20 07:30 GMT

തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവിൽ സന്ദർശകർ വർധിച്ചതോടെ പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ ഓഫീസുകളിൽ എത്തുന്നവർക്ക് പെരുമാറ്റച്ചട്ടം. ഓഫീസ് പരിസരത്ത് കൂട്ടംകൂടി നിൽക്കാനോ തുപ്പാനോ പാടില്ല. മറയില്ലാതെ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യരുത്. ഓഫീസിലെത്താതെ സേവനങ്ങൾക്ക് ഓൺലൈൻ സംവിധാനം ഉപയോഗിക്കണമെന്നും അന്വേഷണങ്ങൾ ഫോണിലൂടെ മതിയെന്നും തദ്ദേശവകുപ്പ് ഉത്തരവിട്ടു.

ഓഫീസിലെത്തുന്നവർ പേര്, വിലാസം, സന്ദർശനസമയം, ഫോൺ നമ്പർ, കാണുന്ന ഉദ്യോഗസ്ഥന്റെ പേര് എന്നിവ നൽകണം. ഇത് രജിസ്റ്ററിൽ സൂക്ഷിക്കും. ഒരുസമയം അഞ്ചുപേർക്കുമാത്രമാണ് പ്രവേശനം. പത്തുവയസ്സിൽ താഴെയുള്ളവരും അറുപത് കഴിഞ്ഞവരും ഓഫീസുകളിലെത്തരുത്. അത്യാവശ്യ കാര്യങ്ങൾക്ക് എത്തുന്നവർക്ക് വിസിറ്റേഴ്സ് ഹെൽപ് ഡെസ്‌ക് ഉണ്ടാകും. കാണേണ്ട സമയം ഫോണിൽ മുൻകൂട്ടി നിശ്ചയിക്കാം. മാസ്‌കും ബ്രേക് ദി ചെയിനും നിർബന്ധം. സാനിറ്റൈസറും സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നതിനുള്ള സൗകര്യവും ഒരുക്കിയിരിക്കണം. ഓഫീസുകളോട് ചേർന്നുള്ള കാന്റീനുകളും ലഘുഭക്ഷണശാലകളും കൊവിഡ് ചട്ടങ്ങൾ പാലിച്ചേ പ്രവർത്തിപ്പിക്കാവൂ.

Tags: