തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്: കൊവിഡ് ബാധിതര്‍ക്കും തപാല്‍ വോട്ട്

ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരും

Update: 2020-09-16 08:15 GMT

തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പോളിംഗ് സമയം ദീര്‍ഘിപ്പിക്കാന്‍ മന്ത്രി സഭാ തീരുമാനം. രാവിലെ ഏഴ് മുതല്‍ വൈകിട്ട് 6 വരെയാണ് സമയം നീട്ടിയത്. കൊവിഡ് ബാധിതര്‍ക്കും ശാരീരികമായി അവശതയുള്ളവര്‍ക്കും തപാല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരും. നിലവില്‍ തെരഞ്ഞെടുപ്പ് ഡ്യുട്ടിയിലുള്ളവര്‍ക്കും പോലീസുകാര്‍ക്കുമാണ് തപാല്‍ വോട്ടിന് അര്‍ഹതയുള്ളത്.അതേസമയം ശ്രീനാരായാണ ഗുരു ഓപ്പണ്‍ സര്‍വകലാശാല സംബന്ധിച്ച ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു. കാലാവധി തീരുന്ന 24 ഓര്‍ഡിനന്‍സുകളുടെ സമയപരിധി നീട്ടുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനമായി. എന്നാല്‍ മന്ത്രി കെ.ടി ജലീല്‍ വിവാദവും സെക്രട്ടേറിയറ്റ് തീപിടിത്തത്തിലെ അന്വേഷണ റിപ്പോര്‍ട്ടും മന്ത്രിസഭയില്‍ ചര്‍ച്ചയായില്ല. 

Tags:    

Similar News