തദ്ദേശ തിരഞ്ഞെടുപ്പ്; ഏകോപനത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചു

മാതൃകാ പെരുമാറ്റച്ചട്ടം, തിരഞ്ഞെടുപ്പ് സാമഗ്രികളുടെ സംഭരണവും വിതരണവും, വിവിധ പരിശീലന പരിപാടികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ഏകോപിപ്പിക്കും.

Update: 2020-11-12 05:31 GMT

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി. മാതൃകാ പെരുമാറ്റച്ചട്ടം, തിരഞ്ഞെടുപ്പ് സാമഗ്രികളുടെ സംഭരണവും വിതരണവും, വിവിധ പരിശീലന പരിപാടികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ഏകോപിപ്പിക്കും.

എഡിഎം അനില്‍ ഉമ്മന്‍(മാതൃകാ പെരുമാറ്റച്ചട്ടം), പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍(പരിശീലന പരിപാടികള്‍), ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജസ്റ്റിന്‍ ജോസഫ് (മീഡിയ ആന്റ് കമ്യൂണിക്കേഷന്‍), ആര്‍ ആര്‍ തഹസില്‍ദാര്‍ എ സെബു (തിരഞ്ഞെടുപ്പ് സാമഗ്രികളുടെ സംഭരണവും വിതരണവും), ഹുസൂര്‍ ശിരസ്തദാര്‍ എന്‍ എസ് സുരേഷ് കുമാര്‍ (ഇലക്ട്രോണിക് വോട്ടിങ് യന്ത്രം), എന്നിവരാണ് ചാര്‍ജ് ഓഫിസര്‍മാര്‍.

Tags: