തദ്ദേശതിരഞ്ഞെടുപ്പ്; മികച്ച പോളിങ് , എല്ലാ ജില്ലകളിലും 70ശതമാനത്തിലധികം, കൂടുതല്‍ വയനാട്

Update: 2025-12-11 14:57 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിങോടെ പൂര്‍ത്തിയായി. എല്ലാ ജില്ലകളിലും പോളിങ് 70 ശതമാനം കടന്നു. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് വയനാടാണ്. കുറവ് തൃശ്ശൂരും. ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്ക് അനുസരിച്ച് 75.85 ശതമാനമാണ് പോളിംങ്. നൂറിലേറെ ബൂത്തുകളില്‍ യന്ത്രത്തകരാര്‍ സംഭവിച്ചിരുന്നു. എന്നാല്‍ അതൊക്കെ പെട്ടെന്ന് പരിഹരിക്കാന്‍ സാധിച്ചു. പ്രതിസന്ധി സൃഷ്ടിക്കുന്ന രീതിയിലുള്ള അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ്ങില്‍ വടക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പില്‍ കാര്യമായ ആവേശം കണ്ടില്ല എങ്കിലും കഴിഞ്ഞതവണത്തെ പോളിങ് ശതമാനത്തിന്റെ അടുത്ത് ആണ് പോളിങ്് ശരാശരി. കോഴിക്കോട് തൃശൂരും കണ്ണൂരും അടക്കമുള്ള നഗര വാര്‍ഡുകളില്‍ പോളിങ്് ശതമാനം പ്രതീക്ഷിച്ച അത്ര ഉയര്‍ത്താനായില്ല. തീരദേശ മേഖലകളില്‍ കനത്ത പോളിങ്് ഇത്തവണ ഉണ്ടായില്ല. കോര്‍പ്പറേഷനുകളില്‍ മാത്രമല്ല. മുനിസിപ്പാലിറ്റികളിലും സമാനമായ അവസ്ഥ ഉണ്ടായി.