തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക ലോക്ക് ഡൗണിനുശേഷമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

നവംബര്‍ 11ന് മുമ്പ് തരഞ്ഞെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.

Update: 2020-03-28 19:50 GMT

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക ലോക്ക് ഡൗണിനുശേഷം പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 11ന് മുമ്പ് തരഞ്ഞെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.

വോട്ടര്‍പട്ടിക തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 27ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കാനാണ് കമ്മീഷന്‍ നിശ്ചയിച്ചിരുന്നത്. 

Tags:    

Similar News