തദ്ദേശഭരണ തിരഞ്ഞെടുപ്പ് നവംബർ ആദ്യവാരം നടക്കും
വാർഡ് പുനർ വിഭജനമടക്കമുള്ള കാര്യങ്ങളിലേക്ക് കമ്മീഷൻ കടന്നിട്ടില്ല. പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പുവയ്ക്കുന്നത് കാത്തിരിക്കുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ.
തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പ് നവംബർ ആദ്യവാരത്തിൽ നടക്കും. നവംബർ 11ന് പുതിയ ഭരണ സമിതികൾ ചുമതലയേൽക്കും. എല്ലായിടത്തും അധിക വാർഡുകളുണ്ടാവുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്‌ക്കരൻ പറഞ്ഞു. പുതിയ വാർഡുകളിൽ പുതിയ വീട്ടുനമ്പരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാർഡ് പുനർ വിഭജനമടക്കമുള്ള കാര്യങ്ങളിലേക്ക് കമ്മീഷൻ കടന്നിട്ടില്ല. പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പുവയ്ക്കുന്നത് കാത്തിരിക്കുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ. തിരഞ്ഞെടുപ്പ് സമയക്രമത്തിൽ ഏകദേശ ധാരണയായി. വാർഡ് പുനർവിഭജനത്തിന് ഡീ ലിമിറ്റേഷൻ കമ്മീഷൻ നടപടി തുടങ്ങണം, വോട്ടർ പട്ടിക തയ്യാറാക്കണം അങ്ങനെ കടമ്പകൾ ഇനിയും ബാക്കിയാണ്. അധിക വാർഡുകൾ ഇക്കുറിയുണ്ടാകും.
പുതിയ വാർഡുകളിലെ വീടുകൾക്ക് പുതിയ വീട്ടു നമ്പരായിരിക്കും. 2011 ലെ സെൻസസ് അടിസ്ഥാനത്തിലാകും വാർഡ് പുനർ വിഭജനമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.