തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ്; ആലപ്പുഴയില്‍ പോളിംഗ് 26 ശതമാനം കടന്നു

ജില്ലയിലെ മുതുകുളം ബ്ലോക്കിലെ ചേപ്പാട് ഗ്രാമപ്പഞ്ചായത്തില്‍ 31 ശതമാനം പോളിംഗും ആര്യാട് ബ്ലോക്കിലെ ആര്യാട്, മുഹമ്മ ഗ്രാമപഞ്ചായത്തുകളില്‍ 31 പോളിംഗ് കടന്നു പട്ടണക്കാട,കോടംതരുത്ത് ബ്ലോക്കുകളില്‍ 30 ശതമാനവും കഞ്ഞിക്കുഴി,തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തുകളില്‍ 27 ശതമാനവും പോളിംഗ് കടന്നു.തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ ചേന്നം പള്ളിപ്പുറം, പെരുമ്പളം ഗ്രാമപഞ്ചായത്തുകളില്‍ 30 ശതമാനം പോളിങ് കടന്നു.ജില്ലയിലെ നഗരസഭകളില്‍ ചെങ്ങന്നൂര്‍ നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു രേഖപെടുത്തിയിരിക്കുന്നത്.28.95 ശതമാനം.

Update: 2020-12-08 05:06 GMT

ആലപ്പുഴ: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ആലപ്പുഴ ജില്ലയില്‍ പോളിംഗ് 26 ശതമാനം കടന്നു.17,82,624 പേരില്‍ 10 മണി പിന്നിടുമ്പോള്‍ 43,76,89 പേര്‍ വോട്ടു ചെയ്തു കഴിഞ്ഞു.പുരുഷ വോട്ടര്‍രില്‍ 27.11 ശതമാനം പേരും സ്ത്രീ വോട്ടര്‍മാരില്‍ 22.28 ശതമാനം പേരും മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വോട്ടു രേഖപെടുത്തി.ജില്ലയിലെ പട്ടണക്കാട,കോടംതരുത്ത് ബ്ലോക്കുകളില്‍ 30 ശതമാനവും കഞ്ഞിക്കുഴി,തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തുകളില്‍ 27 ശതമാനവും പോളിംഗ് കടന്നു.

മുതുകുളം ബ്ലോക്കിലെ ചേപ്പാട് ഗ്രാമപ്പഞ്ചായത്തില്‍ 31 ശതമാനം പോളിംഗും ആര്യാട് ബ്ലോക്കിലെ ആര്യാട്, മുഹമ്മ ഗ്രാമപഞ്ചായത്തുകളില്‍ 31 പോളിംഗ് കടന്നു.തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ ചേന്നം പള്ളിപ്പുറം, പെരുമ്പളം ഗ്രാമപഞ്ചായത്തുകളില്‍ 30 ശതമാനം പോളിങ് കടന്നു.രാവിലെ 10.30 വരെയുള്ള സമയം അനുസരിച്ച് ജില്ലയിലെ നഗരസഭകളില്‍ ചെങ്ങന്നൂര്‍ നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു രേഖപെടുത്തിയിരിക്കുന്നത്.28.95 ശതമാനം.ഹരിപ്പാട് നഗരസഭയാണ് തൊട്ടു പിന്നിലുള്ളത്.27.28 ശതമാനം.ചേര്‍ത്തല-24.8 ശതമാനം,ആലപ്പുഴ-22 ശതമാനം ,മാവേലിക്കര-25.2 ശതമാനം,കായംകുളം-20.53 ശതമാനം എന്നിങ്ങനെയാണ് മറ്റു നഗരസഭകളിലെ വോട്ടിംഗ് ശതമാനം.

Tags:    

Similar News