പാഴൂരില്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയുടെ വീടിനുനേരേ ആക്രമണം

Update: 2020-12-18 06:02 GMT

കുറ്റിപ്പുറം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം പാഴൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയുടെ വീടിനുനേരേ ആക്രമണമുണ്ടായതായി പരാതി.

പഞ്ചായത്തിലെ 20ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി അത്തിക്കാട്ട് ബീക്കുട്ടിയുടെ വീടിന് നേരെയാണ് ബുധനാഴ്ച രാത്രി ആക്രമണമുണ്ടായത്. പടക്കമെറിഞ്ഞ് ജനല്‍ച്ചില്ലുകള്‍ പൊട്ടുകയും ചുമരിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: