രാജ്യത്തെ മികച്ച പോലിസ് സ്റ്റേഷനുകളുടെ പട്ടികയില്‍ കേരളമില്ല
ഒന്നാം സ്ഥാനം ആൻഡമാൻ നിക്കോബാറിലെ അബെർദീൻ പോലിസ് സ്റ്റേഷനാണ്. ഗുജറാത്തിലെ ബാലസിനോർ, മധ്യപ്രദേശിലെ ബുർഹാൻപൂർ എന്നീ സ്റ്റേഷനുകൾ പട്ടികയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
തിരുവനന്തപുരം: മികച്ച പോലിസ് സ്റ്റേഷനുകളില്ലാതെ കേരളം. കേന്ദ്ര സർക്കാർ പുറത്തിറക്കിയ മികച്ച പത്ത് പോലിസ് സ്റ്റേഷനുകളുടെ പട്ടികയിൽ കേരള പോലിസിന് സ്ഥാനമില്ല. രാജ്യത്തെ മികച്ച പത്ത് പോലിസ് സ്റ്റേഷനുകളിൽ ഒന്നാം സ്ഥാനം ആൻഡമാൻ നിക്കോബാറിലെ അബെർദീൻ പോലിസ് സ്റ്റേഷനാണ്. ഗുജറാത്തിലെ ബാലസിനോർ, മധ്യപ്രദേശിലെ ബുർഹാൻപൂർ എന്നീ സ്റ്റേഷനുകൾ പട്ടികയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
തമിഴ്നാട്, അരുണാചൽ പ്രദേശ്, ന്യൂഡൽഹി, രാജസ്ഥാൻ, തെലങ്കാന, ഗോവ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പോലിസ് സ്റ്റേഷനുകളും പട്ടികയിൽ ഇടം നേടി. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളിലെ ഇടപെടലുകൾ, ഭൂമി സംബന്ധമായ കേസുകളിലെ ഇടപെടലുകൾ എന്നിവ പരിഗണിച്ചാണ് മികച്ച പത്ത് സ്റ്റേഷനുകളെ തിരഞ്ഞെടുത്തിരിക്കുന്നത്.