പുതുവർഷ തലേന്ന് കേരളത്തിൽ റെക്കോഡ് മദ്യവിൽപ്പന

ഡിസംബർ 31ന് മാത്രം സംസ്ഥാനത്താകെ വിറ്റത് 89.12 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷം 76.97 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്.

Update: 2020-01-02 05:45 GMT

തിരുവനന്തപുരം: പുതുവത്സര തലേന്ന് കേരളം കുടിച്ചുതീർത്തത് റെക്കോഡ് മദ്യം. ഡിസംബർ 31ന് മാത്രം സംസ്ഥാനത്താകെ  വിറ്റത് 89.12 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷം 76.97 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. ഇക്കുറി 12.15 കോടി രൂപയുടെ മദ്യം കൂടുതൽ വാങ്ങി. 16 ശതമാനം വർദ്ധനയാണ് ഒരുദിവസം മാത്രം നേടിയത്.

പുതുവർഷത്തലേന്ന് ഏറ്റവും കൂടുതൽ മദ്യവിൽപന നടന്നത് തിരുവനന്തപുരം പവർഹൗസ് ബിവറേജസ് കോർപ്പറേഷന്‍ വിൽപനശാലയിലാണ്. ഇവിടെ നിന്ന് 88.01 ലക്ഷം രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇവിടെ ആകെവിറ്റത് 64.37 ലക്ഷം രൂപയുടെ മദ്യമായിരുന്നു. രണ്ടാം സ്ഥാനം പാലാരിവട്ടം ബിവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപനശാലയ്ക്കാണ്. ഇവിടെ നിന്ന് ആകെ 71 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. 

ഇക്കുറി ക്രിസ്മസ്- പുതുവത്സര സീസണിൽ ആകെ മലയാളി കുടിച്ച് തീർത്തത് 522.93 കോടിയുടെ മദ്യമാണ്. ഡിസംബർ 22 മുതൽ 31 വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം 512.54 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 

പുതുവർഷത്തലേന്ന് ആകെ വിറ്റ മദ്യത്തിൽ ബിവറേജസ് കോർപ്പറേഷന്‍റെ അംഗീകൃത വിൽപനശാലകൾ വഴി വിറ്റ മദ്യത്തിന്റെ കണക്ക് 68.57 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ കണക്കായ 63.33 കോടി രൂപയേക്കാൾ 5.2 കോടി കൂടുതൽ ലഭിച്ചു. 

Tags: