മദ്യവില കൂട്ടേണ്ട സാഹചര്യം, ജവാന്റെ ഉത്പാദനം കൂട്ടും: മന്ത്രി എം വി ഗോവിന്ദന്‍
മദ്യവില കൂട്ടേണ്ട സാഹചര്യമാണുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഒരു കുപ്പി മദ്യം ഉത്പാദിപ്പിക്കുമ്പോള്‍ 3.50 രൂപ നഷ്ട്ടമാണ് സംഭവിക്കുന്നത്. സ്പിരിറ്റ് വില വര്‍ധന മദ്യ ഉത്പാദനത്തെ ബാധിച്ചു
തിരുവനന്തപുരം: ജവാന്‍ ബ്രാന്‍ഡിന്റെ ഉത്പാദനം കൂട്ടുന്നത് ആലോചിക്കുമെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍. കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന മദ്യത്തിന്റെ ക്ഷാമം കണക്കിലെടുത്താണ് നടപടി. സ്പിരിറ്റ് വില കൂടിയത് ഉത്പാദനത്തെ ബാധിച്ചു എന്നും വില കുറഞ്ഞ മദ്യം സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്നത് നഷ്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
മദ്യവില കൂട്ടേണ്ട സാഹചര്യമാണുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഒരു കുപ്പി മദ്യം ഉത്പാദിപ്പിക്കുമ്പോള്‍ 3.50 രൂപ നഷ്ട്ടമാണ് സംഭവിക്കുന്നത്. സ്പിരിറ്റ് വില വര്‍ധന മദ്യ ഉത്പാദനത്തെ ബാധിച്ചു എന്നും മന്ത്രി പറഞ്ഞു.
ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന് ബെവ്‌കോ ശുപാര്‍ശ ചെയ്തിരുന്നു. 10 ശതമാനം വില കൂട്ടണമെന്നാണ് ബെവ്‌കോ എംഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ലിറ്ററിന് 600 രൂപയാണ് ജവാന്റെ വില. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ട്രാവന്‍കൂര്‍ ഷുഗേഴ്‌സാണ് ജവാന്‍ മദ്യം ഉത്പാദിപ്പിക്കുന്നത്.
അതേസമയം, ബിയറും വൈനും മിനി പാക്കറ്റുകളായി വില്‍ക്കേണ്ടന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച ബെവ്‌കോ തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. മിനി പാക്കറ്റുകളില്‍ ബിയറും വൈനും വില്‍ക്കാനുള്ള ശുപാര്‍ശക്ക് സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. പുതിയ മദ്യ നയത്തില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ മാറ്റം വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
