വയനാട്ടില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ പുള്ളിപ്പുലി വീണു; രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു

വനംവകുപ്പ് സ്ഥലത്തെത്തി പുലിയെ കിണറ്റില്‍നിന്ന് പുറത്തെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Update: 2020-01-03 03:33 GMT

കല്‍പ്പറ്റ: വയനാട് വൈത്തിരി വട്ടവയലില്‍ സ്വകാര്യവ്യക്തിയുടെ കിണറ്റില്‍ പുള്ളിപ്പുലി വീണു. വട്ടവയല്‍ സ്വദേശി ഗോപി എന്നയാളുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്. അബദ്ധത്തില്‍ പുലി കിണറ്റില്‍ വീണതാവാമെന്നാണ് വനംവകുപ്പ് കരുതുന്നത്.

വനംവകുപ്പ് സ്ഥലത്തെത്തി പുലിയെ കിണറ്റില്‍നിന്ന് പുറത്തെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കയര്‍കെട്ടി മുകളിലേക്കെടുത്ത് സുരക്ഷിതമായി പുള്ളിപ്പുലിയെ കാട്ടിലേക്കെത്തിക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.  

Tags:    

Similar News