വാളയാര്‍ പീഡനകേസ് പുനരന്വേഷിക്കാമെന്ന് നിയമോപദേശം; പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാനും ശുപാര്‍ശ

ഡിജിപി മഞ്ചേരി ശ്രീധരന്‍നായര്‍ ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. കേസ് നടത്തിപ്പില്‍ വീഴ്ച വരുത്തിയ പ്രോസിക്യൂട്ടറെ മാറ്റാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.

Update: 2019-10-28 08:44 GMT

തിരുവനന്തപുരം: വാളയാര്‍ കേസില്‍ പുനരന്വേഷണം നടത്താമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ഡിജിപി മഞ്ചേരി ശ്രീധരന്‍നായര്‍ ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. കേസ് നടത്തിപ്പില്‍ വീഴ്ച വരുത്തിയ പ്രോസിക്യൂട്ടറെ മാറ്റാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. പ്രതികളെ വെറുതെ വിട്ട കീഴ്ക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഉടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

അതേസമയം, കേസന്വേഷണത്തിലെ വീഴ്ചയില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ ഇടപെടുന്നു. ദക്ഷിണേന്ത്യയുടെ ചുമതലയുള്ള ഉപാധ്യക്ഷന്‍ ആരോപണങ്ങള്‍ പരിശോധിക്കും. പരാതി നല്‍കിയത് ഡല്‍ഹിയിലെ മലയാളി പൊതുപ്രവര്‍ത്തകനായ വിപിന്‍കൃഷ്ണനാണ്. 

Tags:    

Similar News