'നിങ്ങള്‍ ആദിവാസികളെ പഠിപ്പിച്ചാല്‍ മതി'; തിരൂര്‍ എംഎല്‍എ സി മമ്മൂട്ടിയെ ആക്ഷേപിച്ച് ഇടത് എംഎല്‍എ
സർക്കാർ തിരൂർ മണ്ഡലത്തെ അവഗണിക്കുന്നുവെന്ന് സി മമ്മൂട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മലപ്പുറം: തിരൂര്‍ എംഎല്‍എ സി മമ്മൂട്ടിക്ക് എതിരെ വിവാദ പരാമര്‍ശവുമായി താനൂര്‍ എംഎല്‍എ വി അബ്ദു റഹ്മാന്‍. ആദിവാസി ഗ്രോത്രക്കാരില്‍ നിന്ന് വന്നവര്‍ ആദിവാസികളെ പഠിപ്പിച്ചാല്‍ മതിയെന്നും തിരൂര്‍ക്കാരെ പഠിപ്പിക്കെണ്ടന്നും വി അബ്ദുറഹ്മാന്‍. ഒരു സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്ന പരാമര്‍ശം അബ്ദു റഹ്മാൻ പിന്‍വലിക്കണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും സി മമ്മൂട്ടി എംഎല്‍എ പറഞ്ഞു
ഇടത് എംഎൽഎ വി അബ്ദു റഹമാനും, ലീഗ് എംഎല്‍എ സി മമ്മൂട്ടിയും താനൂർ തിരൂർ മണ്ഡലത്തിലെ വികസന പദ്ധതികളെ കുറിച്ച് പരസ്പരം വിമർശനം ഉന്നയിച്ചതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം. സർക്കാർ തിരൂർ മണ്ഡലത്തെ അവഗണിക്കുന്നുവെന്ന് സി മമ്മൂട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മമ്മൂട്ടിയെ വിമർശിച്ച് താനൂരിലെ ഇടത് എംഎൽ എ രംഗത്തെത്തിയതോടെയാണ് വാക്പോര് രൂക്ഷമായത്. ഇന്നലെ മലയാളം സർവകലാശാല വിവാദമടക്കം ആയുധമാക്കി സി മമ്മൂട്ടി അബ്ദു റഹ്മാനെതിരേ തുറന്നടിച്ചു.
ഈ പരാമർശത്തിനെതിരെയാണ് വി അബ്ദുറഹ്മാൻ ആദിവാസി അധിക്ഷേപ പ്രയോഗം നടത്തിയത്. ഒരു സമൂഹത്തെ ഒന്നടങ്കം ആധിക്ഷേപിക്കുന്ന പരാമര്‍ശമാണ് എംഎല്‍എ നടത്തിയതെന്നും ഇത് സത്യപ്രതിഞ്ജാ ലംഘനമാണെന്നും ഇതിന് എതിരേ നിയമ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു. വി അബ്ദു റഹ്മാന്‍റെ പരാമര്‍ശത്തിന് എതിരേ വിവിധ ആദിവാസിവാസി സംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തി.