നേതാക്കളുടെ അന്യായ അറസ്റ്റ്: സെക്രട്ടേറിയറ്റിന് മുന്നിലെ പ്രധാനപാത എസ്ഡിപിഐ ഉപരോധിച്ചു

അട്ടക്കുളങ്ങരയിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകർ പാളയം ചുറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനം അവസാനിപ്പിച്ചു. തുടർന്ന് പ്രവർത്തകർ ഇരു റോഡുകളിലുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Update: 2020-09-08 09:45 GMT

തിരുവനന്തപുരം: എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീറലിയുടെയും പോപുലര്‍ ഫ്രണ്ട് സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം സി എ റഊഫിന്റെയും അറസ്റ്റില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ പ്രധാനപാത ഉപരോധിച്ചു. രാവിലെ 11ന് അട്ടക്കുളങ്ങരയിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകർ പാളയം ചുറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനം അവസാനിപ്പിച്ചു. തുടർന്ന് പ്രവർത്തകർ ഇരു റോഡുകളിലുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചു.


ജില്ലാ പ്രസിഡൻ്റ് സിയാദ് കണ്ടല സമരം ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം, വൈസ് പ്രസിഡൻ്റ് കാട്ടൂർ ഷിഹാബുദീൻ മന്നാനി, സെക്രട്ടറിമാരായ ഷബീർ ആസാദ്, ഇർഷാദ് കന്യാകുളങ്ങര, ട്രഷറർ കരമന ജലീൽ, പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ് നിസാർ മൗലവി, അഷ്കർ തൊളിക്കോട്, പുന്തുറ സജീവ്, ഷംനാദ് ആസാദ്, ജവാദ് കിള്ളി, സഹദ് അരുവിക്കര, നസിം, റിയാസ് കോവളം, താഹിർ മണനാക്ക്, ഖാലിദ് പാങ്ങോട് പങ്കെടുത്തു. ഉച്ചയ്ക്ക് ഒരു മണിയോടെ ഉപരോധസമരം അവസാനിച്ചു.

Tags:    

Similar News