മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫിന് ഇരട്ടി സീറ്റുകള്‍ ലഭിക്കും: കെടി ജലീല്‍
സ്വപ്‌ന സമാനമായ വികസനം കേരളത്തിന് സമ്മാനിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് സാധിച്ചു.
മലപ്പുറം: എല്‍ഡിഎഫിന് മലപ്പുറം ജില്ലയില്‍ നിന്നും കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ഇരട്ടി സീറ്റുകള്‍ ലഭിക്കുമെന്ന് മന്ത്രി കെടി ജലീല്‍. കഴിഞ്ഞ തവണ നാലു സീറ്റുകളാണ് ജില്ലയില്‍ നിന്നും ലഭിച്ചത്. ഇത്തവണ ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നിരവധി ദുരന്തങ്ങള്‍ സംസ്ഥാനത്തിന് അഭിമുഖികരിക്കേണ്ടിവന്നെങ്കിലും സ്വപ്‌ന സമാനമായ വികസനം കേരളത്തിന് സമ്മാനിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് സാധിച്ചു. തവനൂരിലും കോട്ടയ്ക്കലും മികച്ച മൽസരമാണ് നടന്നതെന്നും നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.