ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരാനിരുന്ന എൽഡിഎഫ് യോഗം മാറ്റി
സമ്പർക്കത്തിലൂടെ രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ എൽഡിഎഫ് യോഗം നടത്തിയാൽ വിമർശനത്തിന് ഇടയാകാൻ സാധ്യതയുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരാനിരുന്ന എൽഡിഎഫ് യോഗം റദ്ദാക്കി. നേരത്തെ ഇതേ കാരണത്താൽ നിയമസഭാ സമ്മേളനവും റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച നടത്താനിരുന്ന നിയമസഭാ സമ്മേളനവും ഒഴിവാക്കിയിരുന്നു. സമ്പർക്കത്തിലൂടെ രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ എൽഡിഎഫ് യോഗം നടത്തിയാൽ വിമർശനത്തിന് ഇടയാകാൻ സാധ്യതയുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.
അതേസമയം, ഓൺലൈൻ വഴി സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ചേരുന്നുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അയച്ച കത്തും യോഗത്തിൽ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. സ്വർണക്കടത്ത് ഉൾപ്പടെ നിരവധി വിവാദങ്ങളിൽ സർക്കാർ പ്രതിക്കൂട്ടിലാണ്.