കല്ലാര്‍- മാങ്കുളം റോഡില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Update: 2020-01-30 04:00 GMT

ഇടുക്കി: കല്ലാര്‍- മാങ്കുളം റോഡില്‍ കൈനഗിരിക്കു സമീപം വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടായി. ഇതെത്തുടര്‍ന്ന് മാങ്കുളം ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.

പ്രളയകാലത്ത് മലയിടിഞ്ഞ മേഖലയിലാണ് ഇന്ന് പുലര്‍ച്ചെ മണ്ണിടിച്ചിലുണ്ടായത്. ഇടുക്കിയിലെ അതിമനോഹരമായ മാങ്കുളം, ആനക്കുളം തുടങ്ങിയ വിനോദ സഞ്ചാരമേഖലകളിലേയ്ക്കുള്ള വഴിയാണിത്. പ്രളയകാലത്ത് ഇവിടെ പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. 

Tags: