പഴശ്ശി ഡാമിനു സമീപം മണ്ണിടിച്ചില്‍; അപകടത്തില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി (വീഡിയോ)

താല്‍ക്കാലികമായി നിര്‍മിച്ച റോഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തി നടത്തുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്.

Update: 2019-12-01 13:39 GMT

കണ്ണൂര്‍: ഇരിട്ടി മട്ടന്നൂര്‍ നഗരസഭകളിലേക്ക് കുടിവെള്ള പദ്ധതിക്കായി നിര്‍മിക്കുന്ന പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയില്‍ കുടുങ്ങിയ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെയും ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.Full View

താല്‍ക്കാലികമായി നിര്‍മിച്ച റോഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തി നടത്തുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. കൊല്‍ക്കത്ത സ്വദേശികളായ നിതായേല്‍, രമേശ്, മഹിദുള്‍ എന്നിവരാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. രമേഷ്, മഹിദുള്‍ എന്നിവരെ ആദ്യം രക്ഷപ്പെടുത്തിയെങ്കിലും നിതായേലിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്താനായത്. 

Tags: