കണ്ണൂര്‍ ചെങ്കല്‍പ്പണയില്‍ മണ്ണിടിച്ചില്‍; അസം സ്വദേശി മരിച്ചു

Update: 2025-05-23 14:48 GMT

കണ്ണൂര്‍: കണ്ണൂര്‍ ചെങ്കല്‍പ്പണയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് മരിച്ചത്. കണ്ണൂര്‍ പയ്യന്നൂര്‍ ഒയോളത്താണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നാളെ മുതല്‍ പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. 24,25,26 തിയ്യതികളിലാണ് കണ്ണൂര്‍ പൈതല്‍മല ഇക്കോ ടൂറിസം കേന്ദ്രത്തില്‍ പ്രവേശനം നിരോധിച്ചിരിക്കുന്നത്. ജില്ലയില്‍ റെഡ് അലേര്‍ട്ട് മുന്നറിയിപ്പുള്ള പശ്ചാത്തലത്തിലാണ് നടപടി.


Tags: