ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചു കൊന്നു
അടിയേറ്റു വീണ സംഗീതിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തിരുവനന്തപുരം:ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ച് കൊന്നു. കാട്ടാക്കട അമ്പലത്തിന്‍കാല കാഞ്ഞിരവിളയില്‍ സ്വന്തം ഭൂമിയില്‍ നിന്ന് മണ്ണെടുക്കുന്നതു തടഞ്ഞ ഭൂവുടമയെയാണ് ജെസിബി കൊണ്ട് അടിച്ച് കൊന്നത്. അമ്പലത്തിന്‍കാല സ്വദേശി സംഗീതാണ് കൊല്ലപ്പെട്ടത്. പ്രവാസി വ്യവസായിയാണ് സംഗീത്.
ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം. ജെസിബിയുമായി എത്തിയ സംഘം മണ്ണുംകൊണ്ട് പോകുന്നത് സംഗീത് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റം ഉണ്ടാവുകയും ജെസിബിയുടെ കൈകൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തുകയും ചെയ്യുകയായിരുന്നു. പ്രതിയെന്നു സംശയിക്കുന്ന ചാരുപാറ സ്വദേശി സജു ഒളിവിലാണ്. പോലിസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
പ്രദേശത്ത് നിന്നും സ്ഥിരമായി മണ്ണുകടത്തുന്നയാളാണ് സജുവെന്നാണ് വിവരം. അടിയേറ്റു വീണ സംഗീതിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അഞ്ച് പേരടങ്ങുന്ന സംഘമാണ് മണ്ണ് കടത്താന്‍ എത്തിയതെന്നാണ് വിവരം. സംഗീതിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.