ഭൂരേഖ നവീകരണ മിഷന് തുടക്കം; ഭൂമിസംബന്ധമായ ഇടപാടുകള്‍ ഓണ്‍ലൈനാവും

സ്വന്തമായി ഭൂമിയുണ്ടായിട്ടും ഉടമസ്ഥാവകാശം തെളിയിക്കാനാകാത്ത നിരവധിപേര്‍ക്ക് പുതിയ മിഷനിലൂടെ പരിഹാരമാവും. റീസര്‍വെ സംബന്ധിച്ച പരാതികള്‍ക്കും മിഷന്‍ സഹായമാവും.

Update: 2019-01-23 13:44 GMT
ഭൂരേഖ നവീകരണ മിഷന്‍ ഡോക്യുമെന്റ് പ്രകാശനം മന്ത്രിമാരായ ഇ ചന്ദ്രശേഖരനും ജി സുധാകരനും ചേര്‍ന്ന് നിര്‍വഹിക്കുന്നു

തിരുവനന്തപുരം: ഭൂമിസംബന്ധമായ ഇടപാടുകള്‍ ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായി കേരള ഭൂരേഖ നവീകരണ മിഷന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. റവന്യു, സര്‍വെ, രജിസ്ട്രേഷന്‍ വകുപ്പുകളെ ഏകോപിപ്പിച്ചാണ് മിഷന്റെ പ്രവര്‍ത്തനം. സ്വന്തമായി ഭൂമിയുണ്ടായിട്ടും ഉടമസ്ഥാവകാശം തെളിയിക്കാനാകാത്ത നിരവധിപേര്‍ക്ക് പുതിയ മിഷനിലൂടെ പരിഹാരമാവും. റീസര്‍വെ സംബന്ധിച്ച പരാതികള്‍ക്കും മിഷന്‍ സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.

മിഷന്‍ ഡോക്യുമെന്റ് പ്രകാശനം മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. വ്യക്തി ജീവിതത്തില്‍ റവന്യു, സര്‍വെ, രജിസ്ട്രേഷന്‍ വകുപ്പുകള്‍ക്ക് ഏറെ പ്രാധാന്യമാണുള്ളത്. പരസ്പര പൂരകങ്ങളായ ഈ വകുപ്പുകളെ സംയോജിപ്പിച്ചുള്ള മിഷന്റെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് ഏറെ ഗുണകരമാകും. ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുന്നതിനൊപ്പം ഭൂപ്രശ്നങ്ങള്‍ക്ക് കാലതാമസം കുറയ്ക്കാനും മിഷനിലൂടെ കഴിയുമെന്നും തൊഴിലവസരം വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.


Tags:    

Similar News