ലക്ഷദ്വീപിലെ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധന: ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയത്

അഡ്മിനിസ്ട്രേറ്റര്‍ക്കോ , ജില്ലാ കലക്ടര്‍ക്കോ ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരം ഇല്ലെന്ന് ഹരജിക്കാര്‍ വാദിച്ചു, പുറത്ത് നിന്ന് ഉള്ള ആളുകള്‍ക്ക് ലക്ഷദ്വീപില്‍ സ്ഥലം വാങ്ങാന്‍ സൗകര്യം ചെയ്തുകൊടുക്കുന്നതിനുള്ള നീക്കമാണിതെന്നും ഹരിജിക്കാരന്‍ ആരോപിച്ചു

Update: 2021-07-01 13:48 GMT

കൊച്ചി: ലക്ഷദ്വീപില്‍ സ്റ്റാംപ് ഡ്യൂട്ടി വര്‍ധിപ്പിച്ച ഭരണകൂടത്തിന്റെ നടപടി ഹൈക്കോടതി താല്‍ക്കാലികയമായി സ്റ്റേ ചെയ്തു. ഒരു ശതമാനം ഡ്യൂട്ടി യില്‍ നിന്ന് സ്ത്രീകള്‍ക്ക് ആറു ശതമാനമായും, പുരുഷന്മാര്‍ക്ക് ഏഴു ശതമാനമായും ഒന്നില്‍ കൂടുതല്‍ ആളുകള്‍ കൂട്ടായി വാങ്ങുന്ന വസ്തുവിന് എട്ടു ശതമാനവും എന്ന നിലയ്ക്കാണ് സ്റ്റാംപ് ഡ്യുട്ടി പുതിക്കിയത്. സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ചതിനെതിരെ ലക്ഷദ്വീപ് സ്വദേശിയായ അഡ്വ. മുഹമ്മദ് സ്വാലിഹ് ആണ് അഡ്വ. സൈബി ജോസ് മുഖേന ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

ഹരജിയില്‍ ജസ്റ്റിസ് രാജാവിജയരാഘവനാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. അഡ്മിനിസ്ട്രേറ്റര്‍ക്കോ , ജില്ലാ കലക്ടര്‍ക്കോ ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരം ഇല്ലെന്ന് ഹരജിക്കാര്‍ വാദിച്ചു, പുറത്ത് നിന്ന് ഉള്ള ആളുകള്‍ക്ക് ലക്ഷദ്വീപില്‍ സ്ഥലം വാങ്ങാന്‍ സൗകര്യം ചെയ്തുകൊടുക്കുന്നതിനുള്ള നീക്കമാണിതെന്നും ഹരിജിക്കാരന്‍ ആരോപിച്ചു. ഒരേ സ്ഥലത്തു താമസിക്കുന്നയാളുകളെ വ്യത്യസ്ഥമായ രീതിയില്‍ സറ്റാമ്പ് ഡ്യുട്ടി ഈടാക്കുന്ന നടപടി വിവേചനപരമാണ്. ഇന്ത്യന്‍ സ്റ്റാമ്പ് ആക്ട് വകപ്പു 9 ന്റെ ലംഘനവുമാണന്ന് ഹരജിക്കാരന്‍ ചൂണ്ടി കാണിച്ചത് പരിഗണിച്ചാണ് കോടതി ഇടക്കാല ഉത്തരവിട്ടത്. നികുതിയുടെ പ്രാഥമിക ഘടന മാറ്റുന്നതിനു നിയമനിര്‍മാണ സഭയ്ക്കു മാത്രമേ കഴിയുള്ളുവെന്നും ഹരജിയില്‍ പറയുന്നു.

Tags:    

Similar News