ലക്ഷദ്വീപ്: ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ് നിരര്‍ഥകമാണന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി

ഭരണപരിഷ്‌കാരവുമായി ബന്ധപ്പെട്ട് നിരവധി വിജ്ഞാപനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ജനവിരുദ്ധ നയങ്ങള്‍ ദ്വീപില്‍ നടപ്പാക്കില്ലന്ന മന്ത്രിയുടെഉറപ്പ് ജനകീയ പ്രതിഷേധം തണുപ്പിക്കാനുള്ള തന്ത്രമാണ്. ഇന്ത്യന്‍ പാര്‍ലെമെന്റ് അംഗങ്ങള്‍ക്ക് പോലും ദ്വീപില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്

Update: 2021-06-04 11:22 GMT

കൊച്ചി: ലക്ഷദ്വീപ് വിഷയത്തില്‍കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ് നിരര്‍ഥകമാണന്ന് ആര്‍ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റ്അംഗം എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു. ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഏര്‍പ്പെടുത്തിയ ജനവിരുദ്ധ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആര്‍ എസ് പി എറണാകുളം ജില്ലാ കമ്മറ്റി കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണപരിഷ്‌കാരവുമായി ബന്ധപ്പെട്ട് നിരവധി വിജ്ഞാപനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ജനവിരുദ്ധ നയങ്ങള്‍ ദ്വീപില്‍ നടപ്പാക്കില്ലന്ന മന്ത്രിയുടെഉറപ്പ് ജനകീയ പ്രതിഷേധം തണുപ്പിക്കാനുള്ള തന്ത്രമാണ്. ഇന്ത്യന്‍ പാര്‍ലെമെന്റ് അംഗങ്ങള്‍ക്ക് പോലും ദ്വീപില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ലക്ഷദീപ് പ്രശ്‌നം പാര്‍ലെമെന്റില്‍ സജീവമാക്കുമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എം പി വ്യക്തമാക്കി.

ജില്ലാ സെക്രട്ടറി ജോര്‍ജ് സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു . സംസ്ഥാന സെ ക്രട്ടറിയേറ്റ് അംഗങ്ങളായ പി ജി പ്രസന്നകുമാര്‍ ,കെ റെജികുമാര്‍ , ജെ കൃഷ്ണകുമാര്‍ , സുനിത ഡിക്‌സണ്‍ , പി ടി സുരേഷ് ബാബു, എ എസ് ദേവ പ്രസാദ് , ശ്രീകാന്ത് എസ് നായര്‍ ,കെ ബി ജബ്ബാര്‍ , ജീവന്‍ ജേക്കബ്ബ് , കെ എം ഹംസക്കോയ സംസാരിച്ചു.

Tags:    

Similar News