ലക്ഷദ്വീപ് ജനതയെ സഹായിക്കാന്‍ നിയമ സഹായ സമിതിയുമായി സിപിഐ

സി പി ഐ സിപിഐ എറണാകുളം ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് നിയമ സഹായ സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്. മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന്റെ നേതൃത്വത്തിലുള്ള 15 അംഗ അഡ്വക്കേറ്റ്‌സ് പാനലിനാണ് സിപിഐ രൂപം നല്‍കിയിരിക്കുന്നത്

Update: 2021-06-12 12:15 GMT

കൊച്ചി: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റിവ് ഭരണം ദ്വീപിലെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും , നേതാക്കള്‍ക്കുമെതിരായി ചുമത്തുന്ന കേസുകളില്‍ സൗജന്യ നിയമ സഹായം നല്‍കാന്‍ നിയമ സഹായ സമിതിക്ക് രൂപം നല്‍കി. സിപി ഐ.സിപിഐ എറണാകുളം ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് നിയമ സഹായ സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്. മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന്റെ നേതൃത്വത്തിലുള്ള 15 അംഗ അഡ്വക്കേറ്റ്‌സ് പാനലിനാണ് സിപിഐ രൂപം നല്‍കിയിരിക്കുന്നത്.

അഡ്വ:ടി എന്‍ അരുണ്‍കുമാര്‍,അഡ്വ:പി എ അസീസ്, അഡ്വ:മജ്നു കോമത്ത് ,അഡ്വ:ടി ആര്‍ എസ് കുമാര്‍ ,അഡ്വ:സന്തോഷ് പീറ്റര്‍ , അഡ്വ: ടി കെ സജീവ്,അഡ്വ:ദിവ്യ സി ബാലന്‍,അഡ്വ:എസ് രഞ്ജിത്ത് , അഡ്വ: ബി ആര്‍ മുരളീധരന്‍ , അഡ്വ: പി വി പ്രകാശന്‍, അഡ്വ: ഡെനിസന്‍ കോമത്ത്,അഡ്വ: കബനി ദിനേശ് , അഡ്വ: സൂര്യ ബിനോയ് , അഡ്വ: നിമ്മി ജോണ്‍സണ്‍ എന്നിവരാണ് മറ്റംഗങ്ങള്‍ .

ഐഷ സുല്‍ത്താന ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ കേസുകള്‍ സമിതി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റിവ് ഭരണത്തിനെതിരെ പ്രക്ഷോഭത്തില്‍ അണിനിരന്നാല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുന്നതിനെതിരായി സിപി ഐയുടെ നേതൃത്വത്തില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ത്തി കൊണ്ടുവരുമെന്നും പി രാജു പറഞ്ഞു.

Tags:    

Similar News