ലക്കിടി വെടിവയ്പ്: റിസോര്‍ട്ട് മാനേജര്‍ മലക്കം മറിഞ്ഞു

വെടിവയ്പ്പ് നടക്കുന്ന സമയം താന്‍ വീട്ടിലായിരുന്നുവെന്നും പിന്നീട് ജീവനക്കാരോട് ചോദിച്ചാണ് കാര്യങ്ങള്‍ മനസ്സിലാക്കിതെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-03-08 12:38 GMT

കല്‍പറ്റ: ലക്കിടി ഉപവന്‍ റിസോര്‍ട്ടില്‍ പോലിസാണ് ആദ്യം വെടിയുതിര്‍ത്തതെന്ന് താന്‍ പറഞ്ഞതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് റിസോര്‍ട്ട് മാനേജര്‍ രഞ്ജിത്ത്. വെടിവയ്പ്പ് നടക്കുന്ന സമയം താന്‍ വീട്ടിലായിരുന്നുവെന്നും പിന്നീട് ജീവനക്കാരോട് ചോദിച്ചാണ് കാര്യങ്ങള്‍ മനസ്സിലാക്കിതെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ പറഞ്ഞത് മാവോവാദികളാണ് ആദ്യം വെടിവച്ചതെന്നാണ്. പോലിസാണ് ആദ്യം വെടിയുതിര്‍ത്തതെന്ന് റിസോര്‍ട്ട് മാനേജര്‍ പറഞ്ഞതായി രാവിലെ ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. പോലിസിനെതിരായ വെളിപ്പെടുത്തലായി ഇത് വാര്‍ത്താപ്രാധാന്യം നേടിയതോടെയാണ് നിഷേധിച്ച് റിസോര്‍ട്ട് മാനേജര്‍ രംഗത്തു വന്നത്. 

Tags: