തോണ്ടിമലയില്‍ വസന്തം വിരിയിച്ച് കുറിഞ്ഞി പൂക്കള്‍: വില്ലനായി കൊവിഡ്

2018ലെ വസന്തകാലം പ്രളയം കവര്‍ന്നിരുന്നു. ഇതോടെ അടുത്തിടെ ഉണ്ടായ രണ്ട് വസന്ത കാലവും സഞ്ചാരികള്‍ക്ക് നഷ്ടമായി.

Update: 2020-09-05 04:45 GMT

തൊടുപുഴ: പശ്ചിമഘട്ട മലനിരയുടെ ഭാഗമായ തോണ്ടിമലയില്‍ കാലംതെറ്റി കുറിഞ്ഞി പൂവിട്ടപ്പോള്‍ കൊവിഡ് വില്ലനായി. 2018ലെ വസന്തകാലം പ്രളയം കവര്‍ന്നിരുന്നു. ഇതോടെ അടുത്തിടെ ഉണ്ടായ രണ്ട് വസന്ത കാലവും സഞ്ചാരികള്‍ക്ക് നഷ്ടമായി. മാത്രമല്ല ജില്ലക്കുണ്ടായത് കോടികളുടെ വരുമാന നഷ്ടമാണ്. ഇനിയൊരു വസന്തകാലത്തിനായി പന്ത്രണ്ട് വര്‍ഷങ്ങള്‍ കാത്തിരിക്കണം. ഇരവികുളം ദേശീയ ഉദ്യാനത്തിലും പശ്ചിമഘട്ട മലനിരകളുടെ വിവിധ മേഖലകളിലുമാണ് കുറിഞ്ഞി പൂക്കള്‍ വിടരുന്നത്. 2018ല്‍ നീലക്കുറിഞ്ഞി വസന്തത്തെ വരവേല്‍ക്കാന്‍ ജില്ലാ ഭരണകൂടം തയാറെടുപ്പുകള്‍ നടത്തിയിരുന്നു. പത്തുലക്ഷത്തോളം സന്ദര്‍ശകരെ പ്രതീക്ഷിച്ചിരുന്ന ജില്ലയിലേക്ക് കടന്നുവരാന്‍ സാധിച്ചത് നാമമാത്രമായ സഞ്ചാരികള്‍ക്ക് മാത്രമാണ്. ഈ വര്‍ഷമാകട്ടെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സഞ്ചാരികള്‍ക്കു നിരോധനം ഏര്‍പ്പെടുത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവിധ ജില്ലകളില്‍ നിന്നും സഞ്ചാരികള്‍ അധികമായിട്ടെത്തിയതോടെയാണ് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. 

Tags: