കുന്തിപ്പുഴ കരകവിയുന്നു; പ്രളയസാധ്യതയുള്ള പ്രദേശങ്ങള്‍ സബ് കലക്ടര്‍ സന്ദര്‍ശിച്ചു

12, 13, 14 വാര്‍ഡുകളില്‍ നിന്നായി നാല് കിടപ്പുരോഗികള്‍ ഉള്‍പ്പെടെ 27 കുടുംബങ്ങള്‍ കുടുംബവീടുകളിലേക്ക് മാറാന്‍ സന്നദ്ധത അറിയിച്ചു.

Update: 2020-08-06 03:11 GMT

പെരിന്തല്‍മണ്ണ: മഴ കൂടിവരുന്ന സാഹചര്യത്തില്‍ കുന്തിപ്പുഴ കരകവിഞ്ഞൊഴുകി ദുരന്തമുണ്ടാവാനുള്ള സാധ്യത മുന്നില്‍കണ്ട് 14ാം വാര്‍ഡിലെ പട്ടുക്കുത്ത് തുരുത്ത്, കൊട്ടാരക്കുന്ന്, മനമുക്ക്, തോണിക്കടവ്, അടിവാരം പ്രദേശങ്ങളില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അഞ്ജു ഐഎഎസ്സിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ജനങ്ങളോട് മാറിത്താമസിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ആയിഷ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ടി പി അനില്‍, തഹസില്‍ദാര്‍ പി ടി ജാഫര്‍ അലി, അഡീഷനല്‍ തഹസില്‍ദാര്‍ ജയശ്രീ, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എ വേണുഗോപാലന്‍, വല്ലഭന്‍, പഞ്ചായത്ത് സെക്രട്ടറി എസ് കെ രാജീവ്, വില്ലേജ് ഓഫിസര്‍ ഗിരീശന്‍, വില്ലേജ് അസിസ്റ്റന്റ് ജാഫര്‍, പഞ്ചായത്ത് ആസൂത്രണസമിതി അംഗം പി ഗോവിന്ദ പ്രസാദ് തുടങ്ങിയവര്‍ അനുഗമിച്ചു.

12, 13, 14 വാര്‍ഡുകളില്‍ നിന്നായി നാല് കിടപ്പുരോഗികള്‍ ഉള്‍പ്പെടെ 27 കുടുംബങ്ങള്‍ കുടുംബവീടുകളിലേക്ക് മാറാന്‍ സന്നദ്ധത അറിയിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഏലംകുളം ഗ്രാമപ്പഞ്ചായത്തിന് ഒരു ഫൈബര്‍ ബോട്ടും കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 

Tags:    

Similar News