കണ്ണന്താനം തുടരും; കുമ്മനം പുതിയ മന്ത്രി?

മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരനോട് ഡല്‍ഹിലെത്താന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തലസ്ഥാനത്തേക്ക് പോയ സാഹചര്യത്തിലാണ് അഭ്യൂഹങ്ങള്‍ ശക്തിപ്പെടുന്നത്.

Update: 2019-05-30 05:30 GMT

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി കുമ്മനം രാജശേഖരനായിരിക്കാന്‍ സാധ്യതയേറി. മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരനോട് ഡല്‍ഹിലെത്താന്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തലസ്ഥാനത്തേക്ക് പോയ സാഹചര്യത്തിലാണ് അഭ്യൂഹങ്ങള്‍ ശക്തിപ്പെടുന്നത്. അതേസമയം, മന്ത്രിയാവുന്നത് സംബന്ധിച്ച് കുമ്മനത്തിന് വിവരം ലഭിച്ചോയെന്ന് വ്യക്തമല്ല.

അല്‍ഫോന്‍സ് കണ്ണന്താനം മന്ത്രിസ്ഥാനത്ത് തുടരാനാണു സാധ്യത. കുമ്മനത്തെക്കൂടാതെ വി മുരളീധരന്‍, അല്‍ഫോന്‍സ് കണ്ണന്താനം, സുരേഷ് ഗോപി, പി സി തോമസ് തുടങ്ങിയവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്കു പറഞ്ഞുകേള്‍ക്കുന്നത്. ഇതില്‍ കുമ്മനം, മുരളീധരന്‍, കണ്ണന്താനം എന്നിവര്‍ക്കാണ് ആദ്യപരിഗണന.

നരേന്ദ്ര സിങ് തോമര്‍, അര്‍ജുന്‍ റാം മേഘ്‌വാല്‍, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവഡേക്കര്‍, അനുപ്രിയ പട്ടേല്‍ തുടങ്ങിയവര്‍ മന്ത്രിമാരായി തുടരും. ഏകദേശം 8000 പേരാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നത്. വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാണു സത്യപ്രതിജ്ഞാച്ചടങ്ങ്.

Tags:    

Similar News