ചതുപ്പുനിലങ്ങള്‍ കാര്‍ബണിന്റെ സംഭരണ കേന്ദ്രം: പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. ഇ ജെ ജയിംസ്

വെറും പാഴ്ഭൂമിയാണെങ്കിലും ചതുപ്പുനിലങ്ങളുടെ പാരിസ്ഥിക പ്രാധാന്യം വളരെ ഉയര്‍ന്നതാണ്. മനുഷ്യരുടെ ശൗചാലയങ്ങളില്‍ നടക്കുന്ന ശുദ്ധീകരണ പ്രക്രിയയാണ് ആവാസവ്യവസ്ഥയില്‍ ചതുപ്പുനിലങ്ങള്‍ നിര്‍വഹിക്കുന്നത്. തണ്ണീര്‍ത്തടങ്ങളുടെ വിസ്തൃതി ഭീതിജനകമായി കുറയുന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിക ദുരന്തങ്ങളില്‍ ഒന്ന്

Update: 2019-03-28 11:06 GMT
കുഫോസില്‍ പുഴകളും ചതുപ്പുനിലങ്ങളും എന്ന രണ്ട് ദിവസത്തെ ദേശിയ സെമിനാര്‍ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും ജലവിഭവ വികസന വിനയോഗ കേന്ദ്രം മുന്‍ ഡയറക്ടറുമായ ഡോ.ഇ ജെ ജയിംസ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: കാര്‍ബണിന്റെ സംഭരണ കേന്ദ്രമാണ് തണ്ണീര്‍ത്തടങ്ങളായ ചതുപ്പുനിലങ്ങളെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും ജലവിഭവ വികസന വിനയോഗ കേന്ദ്രം മുന്‍ ഡയറക്ടറുമായ ഡോ.ഇ ജെ ജയിംസ്.കേരള ഫിഷറിസ് സമുദ്ര പഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) പുഴകളും ചതുപ്പുനിലങ്ങളും എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ ദേശിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേന്ദ്രസര്‍ക്കാരി്‌ന്റെ ഔദ്യോഗിക നിര്‍വചന പ്രകാരം വെറും പാഴ്ഭൂമിയാണെങ്കിലും ചതുപ്പുനിലങ്ങളുടെ പാരിസ്ഥിക പ്രാധാന്യം വളരെ ഉയര്‍ന്നതാണ്. യഥാര്‍ഥത്തില്‍ മനുഷ്യരുടെ ശൗചാലയങ്ങളില്‍ നടക്കുന്ന ശുദ്ധീകരണ പ്രക്രിയയാണ് ആവാസവ്യവസ്ഥയില്‍ ചതുപ്പുനിലങ്ങള്‍ നിര്‍വഹിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഈ കാലഘട്ടത്തില്‍ ഇതിന് വലിയ പ്രധാന്യമുണ്ടെന്നും ഡോ.ജയിംസ് പറഞ്ഞു.

കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തണ്ണീര്‍ത്തടങ്ങളുടെ വിസ്തൃതി ഭീതിജനകമായി കുറയുന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിക ദുരന്തങ്ങളില്‍ ഒന്നെന്ന് ഡോ.രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ വേമ്പനാട്ട് കായലിന്റെ വിസ്തൃതി മൂന്നിലൊന്ന് കുറുഞ്ഞുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രജിസ്ട്രാര്‍ ഡോ.വി എം വിക്ടര്‍ ജോര്‍ജ്, ഗവേഷണ വിഭാഗം മേധാവി ഡോ.ടി വി ശങ്കര്‍, ഡീന്‍ എം എസ് രാജു സംസാരിച്ചു. ഡോ.കെ രണ്‍ജീത്ത്, ഡോ.അനു ഗോപിനാഥ് സംസാരിച്ചു. വിവിധ യൂനിവേഴ്‌സിറ്റികളില്‍ നിന്നായി നൂറോളം ഗവേഷകരാണ് ദേശിയ സെമിനാറില്‍ പങ്കെടുക്കുന്നത്. സെമിനാര്‍ വെളളിയാഴ്ച വൈകീട്ട് സമാപിക്കും.


Tags:    

Similar News