പയ്യോളി: വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥിന് നേരേ ദേശീയപാതയില്‍ നന്തി ടോള്‍ ബൂത്തിനടുത്ത് വെച്ച് കെഎസ് യു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പയ്യോളി ഹൈസ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിന് വരുന്നതിനിടയിലാണ് കരിങ്കൊടി കാട്ടിയത്.
കെഎസ്‌യു കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് എകെ ജാനിബ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റാഷിദ് മുത്താമ്പി കെഎസ്‌യു നേതാക്കളായ അഖില്‍ രാജ്, ആദില്‍ മുണ്ടിയത്,ആദിക് വെങ്ങളം, ആദില്‍ തിക്കോടി, ആര്‍ ഷനസ് ജാസിം തുടങ്ങിയവരെ പയ്യോളി പോലിസ് അറസ്റ്റ് ചെയ്തു. കരിങ്കൊടി കാണിക്കാന്‍ പയ്യോളി ഹൈസ്‌കൂളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ പോലിസ് പിടികൂടിയത്.