മിന്നൽ പണിമുടക്ക്: 140പേർക്ക് കെഎസ്ആർടിസിയുടെ കാരണം കാണിക്കൽ നോട്ടീസ്

സിറ്റി, പേരൂർക്കട, വികാസ് ഭവൻ, പാപ്പനംകോട്, നെടുമങ്ങാട്, വിഴിഞ്ഞം, കണിയാപുരം, വെള്ളനാട്, തിരു. സെൻട്രൽ യൂണിറ്റിലെ ജീവനക്കാർക്കാണ് നോട്ടീസ് നൽകിയത്.

Update: 2020-03-08 07:45 GMT

തിരുവനന്തപുരം: മാർച്ച് നാലിന് തിരുവനന്തപുരത്ത് നടന്ന മിന്നൽ പണിമുടക്ക് വിഷയവുമായി ബന്ധപ്പെട്ട് 140 തൊഴിലാളികൾക്ക് കെഎസ്ആർടിസി എക്സിക്യൂട്ടിവ് ഡയറക്ടർ (വിജിലൻസ്) കാരണം കാണിക്കൽ നോട്ടിസ് നൽകി. സിറ്റി, പേരൂർക്കട, വികാസ് ഭവൻ, പാപ്പനംകോട്, നെടുമങ്ങാട്, വിഴിഞ്ഞം, കണിയാപുരം, വെള്ളനാട്, തിരു. സെൻട്രൽ യൂണിറ്റിലെ ജീവനക്കാർക്കാണ് നോട്ടീസ് നൽകിയത്.

70 കണ്ടക്ടർ, 70 ഡ്രൈവർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. കിഴക്കേകോട്ടയിൽ അലക്ഷ്യമായി പാർക്ക് ചെയ്തു, സർവ്വീസുകൾ മുടങ്ങി, യാത്രാക്ലേശം ഉണ്ടാക്കി, ഗതാഗത കുരുക്ക് മൂലം ഒരാൾ മരിക്കാൻ ഇടയായി, കെഎസ്ആർടിസിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കി തുടങ്ങിയവയാണ് കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. 7 ദിവസത്തിനുള്ളിൽ മറുപടി നൽകണം.

Tags:    

Similar News