കോഴിക്കോട്ട് നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്

Update: 2019-08-11 06:06 GMT
കോഴിക്കോട്ട് നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്

കോഴിക്കോട്: കോഴിക്കോട്ട് നിന്നുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്. മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ചു. തൃശൂര്‍, എറണാകുളം ഭാഗത്തേക്കും സര്‍വീസ് നടത്തുന്നുണ്ട്. താമരശ്ശേരി, കൊടുവള്ളി, പുതുപ്പാടി, കോടഞ്ചേരി, കാട്ടിപ്പാറ മേഖലകളില്‍ മഴയുടെ ശക്തി കുറഞ്ഞു. പുഴകളിലെ ജലനിരപ്പ് കുറയുന്നുണ്ട്. ദേശീയപാതയില്‍ ഈങ്ങാപ്പുഴ, വാവാട്, നെല്ലാങ്കണ്ടി എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് ഒഴിവായതിനാല്‍ വാഹനങ്ങള്‍ കടന്നു പോവുന്നുണ്ട്. വലിയ വാഹനങ്ങള്‍ കടന്നുപോവുന്നുണ്ട്. താമരശ്ശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ബിഎസ്എഫ് സംഘം താമരശ്ശേരിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്.



Tags:    

Similar News