നിയന്ത്രണവുമായി കെഎസ്ആർടിസിയും; ദീർഘദൂര സർവീസുകൾ വെട്ടിച്ചുരുക്കും

നാളെ മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ കെ ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു.

Update: 2020-03-22 07:30 GMT

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കൊ​റോ​ണ വൈ​റ​സ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സർവീസുകൾ വെട്ടിക്കുറച്ച് കെ​എ​സ്ആ​ർ​ടി​സിയും നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കുന്നു. നാളെ മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ കെ ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം നോ​ക്കി മാ​ത്ര​മാ​യി​രി​ക്കും ഇ​നി സ​ർ​വീ​സ് ന​ട​ത്തു​ക. തൊ​ട്ട​ടു​ത്തു​ള്ള ജി​ല്ല​ക​ളി​ലേ​ക്കു​ള്ള സ​ർ​വീ​സ് ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജനതാ കർഫ്യൂ പ്രഖ്യാപിച്ച ഇന്ന് കെഎസ്ആർടിസി സർവീസുകൾ നിർത്തിവച്ചിട്ടുണ്ട്.

Tags: