കന്നിയാത്രയില്‍ ഇലക്ട്രിക് ബസ്സുകള്‍ പെരുവഴിയില്‍; ജീവനക്കാരുടെ വീഴ്ചയെന്ന് അന്വേഷണ റിപോര്‍ട്ട്

കെഎസ്ആര്‍ടിസി എംഡി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഇലക്ട്രിക് ബസ്സുകളുടെ ചാര്‍ജിങ് ശേഷി ഉറപ്പുവരുത്തുന്നതില്‍ ജീവനക്കാര്‍ക്ക് വീഴ്ചപറ്റിയതായി വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയില്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ കുറവായതും തിരിച്ചടിയായി.

Update: 2019-02-26 09:52 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്സുകള്‍ കന്നിയാത്രയില്‍ വഴിയില്‍കിടക്കാനുണ്ടായ സംഭവത്തില്‍ ജീവനക്കാരെ കുറ്റപ്പെടുത്തി അന്വേഷണ റിപോര്‍ട്ട്. കെഎസ്ആര്‍ടിസി എംഡി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഇലക്ട്രിക് ബസ്സുകളുടെ ചാര്‍ജിങ് ശേഷി ഉറപ്പുവരുത്തുന്നതില്‍ ജീവനക്കാര്‍ക്ക് വീഴ്ചപറ്റിയതായി വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയില്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ കുറവായതും തിരിച്ചടിയായി. ഹരിപ്പാട്ടെയും എറണാകുളത്തെയും ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഉടന്‍ സജ്ജമാക്കുമെന്നും ജീവനക്കാരുടെ വീഴ്ച പരിശോധിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ്സുകള്‍ ആദ്യം ദിവസംതന്നെ ചാര്‍ജ് തീര്‍ന്ന് പെരുവഴിയിലായിരുന്നു. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട മൂന്ന് ബസ്സുകളില്‍ ഒരു സര്‍വീസ് ചേര്‍ത്തലയില്‍വച്ച് ചാര്‍ജ് തീരുകയായിരുന്നു. ശേഷിച്ച സര്‍വീസുകളില്‍ ഒരെണ്ണത്തിന് വൈറ്റിലയിലെത്തിയപ്പോള്‍ സാങ്കേതിക തകരാര്‍ നേരിട്ടു. ഇത് പരിഹരിക്കാന്‍ ടെക്‌നീഷ്യന്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തേണ്ട അവസ്ഥയാണുള്ളത്. ചേര്‍ത്തലയില്‍ നിലച്ചുപോയ ബസ്സിലെ യാത്രക്കാരെ പിന്നാലെ വന്ന ബസ്സില്‍ കയറ്റിവിട്ടെങ്കിലും അതും ചാര്‍ജ് തീര്‍ന്നതുകാരണം വൈറ്റിലയില്‍ സര്‍വീസ് അവസാനിപ്പിക്കുകയായിരുന്നു.

Tags:    

Similar News