കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടർക്കും പോലിസുകാരനും കൊവിഡ്

ചടയമംഗലം ഡിപ്പോയിലെ നിലമേൽ സ്വദേശിയായ കെഎസ്ആർടിസി കണ്ടക്ടർക്കും ആര്യങ്കാവ് ചെക്പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇരവിപുരം സ്വദേശിയായ പോലിസുകാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Update: 2020-07-21 07:30 GMT

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടർക്കും പോലിസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. ചടയമംഗലം ഡിപ്പോയിലെ നിലമേൽ സ്വദേശിയായ കെഎസ്ആർടിസി കണ്ടക്ടർക്കും ആര്യങ്കാവ് ചെക്പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇരവിപുരം സ്വദേശിയായ പോലിസുകാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പോലിസുകാരന് നേരത്ത കൊവിഡ് ബാധിച്ചിരുന്നു. ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എട്ട് റവന്യു ജീവനക്കാരും നിരീക്ഷണത്തിലാണ്. ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 

രോഗം സ്ഥിരീകരിച്ച ചടയമംഗലം ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ 18-ാം തീയതിയാണ് അവസാനമായി ഡിപ്പോയിൽ എത്തിയത്. പിന്നീട് രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്നാണ് പരിശോധന നടത്തുകയും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തത്.

കണ്ടക്ടർക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചടയമംഗലം ഡിപ്പോ അടച്ചു. നിലമേൽ പ്രദേശം കണ്ടയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കത്തിൽ ഉണ്ടായിരുന്ന 15 സഹപ്രവർത്തകരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Tags:    

Similar News