മലപ്പുറം: ഐക്കരപ്പടി ഐസ് പ്ലാന്റിന് സമീപം കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. പാണ്ടിക്കാട് ചെമ്പ്രശ്ശേരി എറിയാടന്‍ മുനീര്‍ ആണ് വൈദ്യുത ലൈനില്‍ കുടുങ്ങി മരിച്ചത്. ജോലിക്കിടെ എങ്ങനെ ലൈനില്‍ സപ്ലൈ വന്നുവെന്ന് പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.