കേരള-കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോവരുതെന്ന് നിർദേശം

ഇന്ന് രാത്രി 11.30 വരെയുള്ള സമയത്ത് കുളച്ചൽ മുതൽ ധനുഷ്‌കോടി വരെയുള്ള തെക്ക് തമിഴ് നാട് തീരത്ത് 3 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ട്.

Update: 2020-06-13 09:00 GMT

തിരുവനന്തപുരം: കേരള-കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നുമുതൽ 15 വരെ മത്സ്യ ബന്ധനത്തിന് പോകരുതെന്ന്  മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം.

കേരള തീരം: കേരള തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

കർണാടക തീരം: കർണാടക തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ലക്ഷദ്വീപ് പ്രദേശം: ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഇന്നുമുതൽ 17 വരെ : തെക്ക് -പടിഞ്ഞാറ് അറബിക്കടലിലും മധ്യ പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മധ്യ-കിഴക്ക് അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

15 മുതൽ 17 വരെ : വടക്ക് കിഴക്ക് അറബിക്കടൽ, മഹാരാഷ്ട്ര തീരം, തെക്കു ഗുജറാത്ത്‌ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

ഇന്ന് രാത്രി 11.30 വരെയുള്ള സമയത്ത് കുളച്ചൽ മുതൽ ധനുഷ്‌കോടി വരെയുള്ള തെക്ക് തമിഴ് നാട് തീരത്ത് 3 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Tags:    

Similar News