കേരളത്തിലെ പ്രളയ ദുരന്ത ഫോട്ടോ പ്രദര്‍ശനവുമായി കൃതി രാജ്യാന്താര പുസ്തകോല്‍സവം

കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിലെയും പബ്ലിക് റിലേഷന്‍സ് വകുപ്പിലെയുമടക്കമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ 59 ഫോട്ടോകളാണ് പ്രളയത്തെയും അതി ജീവനത്തെയും ഓര്‍മിപ്പിച്ച് കൃതി പുസ്തക മേളയുടെ പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം 99 ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന മൂന്നാര്‍ അടക്കമുള്ള മലയോര മേഖലകളെ ബാധിച്ച പ്രളയത്തിന്റെ അപൂര്‍വ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Update: 2019-02-12 05:55 GMT

കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം കൃതി രാജ്യന്തര പുസ്ത കോല്‍സവത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാവുമ്പോള്‍ കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയക്കെടുതിയുടെ നേര്‍ക്കാഴ്ചകളുമായി കെടുതിയുടെ കാലത്തെ ഓര്‍മപ്പെടുത്തുകയാണ് കേരള മീഡിയ അക്കാദമിയുടെ പ്രളയം, അതിജീവനം എന്ന ഫോട്ടോ പ്രദര്‍ശനം. കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിലെയും പബ്ലിക് റിലേഷന്‍സ് വകുപ്പിലെയുമടക്കമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ 59 ഫോട്ടോകളാണ് പ്രളയത്തെയും അതി ജീവനത്തെയും ഓര്‍മിപ്പിച്ച് കൃതി പുസ്തക മേളയുടെ പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം 99 ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന മൂന്നാര്‍ അടക്കമുള്ള മലയോര മേഖലകളെ ബാധിച്ച പ്രളയത്തിന്റെ അപൂര്‍വ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

സിബു ഭുവനേന്ദ്രന്‍, പ്രശാന്ത് വെമ്പായം, ജിജോ ജോണ്‍, കെ ബി ജയചന്ദ്രന്‍, ഉബൈദ് മഞ്ചേരി, ജിന്‍സ് മിഖായേല്‍, കെ കെ സന്തോഷ്, തമ്പാന്‍ പി വര്‍ഗീസ്, സി കെ തന്‍സീര്‍, അരുണ്‍ ജോണ്‍, ലെനിന്‍ റോഷന്‍, ആര്‍എസ് ഗോപന്‍, കെഎസ് ജസ്റ്റിന്‍, ശുഹൈബ് പഴങ്കുളം, അനില്‍ കെ, ശ്രീജയ്ഷ് കെ വി, മോഹനന്‍ പി, ആര്‍ സുധര്‍മാസ്, സജീഷ് ശങ്കര്‍, ജെ രമാകാന്ത്, കെ രാഗേഷ്, പി പി അഫ്താബ്, നിഖില്‍ രാജ്, അരവിന്ദ് വേണുഗോപാല്‍, റെജു അര്‍ണോള്‍ഡ്, കൃഷ്ണദീപ്, അരുണ്‍ കൃഷ്ണന്‍കുട്ടി, ശരത് കല്‍പാത്തി, പി എന്‍ സ്രീവത്സം, പ്രകാശ് കരിമ്പ, രമേശ് കോട്ടൂളി, സന്തോഷ് നിലയ്ക്കല്‍, ഇ എസ് അഖില്‍, സിബു ഭുവനേന്ദ്രന്‍, ഷാജി വെട്ടിപ്പുറം, നിധീഷ് കൃഷ്ണന്‍, രാകേഷ് നായര്‍, ബ്രില്യന്‍ ചാള്‍സ്, അനൂപ് ടോം, കെ അബൂബക്കര്‍, രതീഷ് പുളിക്കന്‍, ഷിയാസ് ബഷീര്‍, ജി പ്രമോദ്, പി ആര്‍ ദേവദാസ്, ശിഹാബ് പള്ളിക്കല്‍, ബിമല്‍ തമ്പി, പി എസ് മനോദ്, സുനോജ് മാത്യൂ, സെയ്ദ് മുഹമ്മദ്, ശ്രീകുമാര്‍ ആലപ്ര, സമീര്‍ എ ഹമീദ്, മുസ്തഫ അബൂബക്കര്‍, പി അഭിജിത്, വി പി ഉല്ലാസ്, ജിബിന്‍ ചെമ്പോലന്മ എന്നിവര്‍ എടുത്ത പ്രളയക്കെടുതിയുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. കൃതിയില്‍ ഏറ്റവും ജനപ്രീതി നേടിയ വിഭാഗങ്ങളിലൊന്നായി തീര്‍ന്നിട്ടുണ്ട് ഈ ഫോട്ടോ പ്രദര്‍ശനം. നിരവധി പേരാണ് പ്രളയകാല ഫോട്ടോ പ്രദര്‍ശനം കാണാന്‍ വേദിയില്‍ എത്തുന്നത്.


Tags: