വാക്‌സിനേഷന്‍: സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ക്ക് മുന്‍ഗണന വേണമെന്ന് കെ പി എസ് പി എ

കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലായി പ്രവര്‍ത്തിക്കുന്ന പത്തു ലക്ഷത്തോളം വരുന്ന സ്വകാര്യ സുരക്ഷാ ജീവനക്കാരെ കൊവിഡ് വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ ചെയര്‍മാന്‍ റിട്ടയര്‍ഡ് ലെഫ്റ്റനന്റ് കമാന്‍ഡര്‍ അനില്‍കുമാര്‍ നായര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു

Update: 2021-05-24 10:04 GMT

കൊച്ചി: സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ മുന്‍ഗണന വേണമെന്ന് കേരള പ്രൈവറ്റ് സെക്യൂരിറ്റി പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍ (കെ പി എസ്പി എ). കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലായി പ്രവര്‍ത്തിക്കുന്ന പത്തു ലക്ഷത്തോളം വരുന്ന സ്വകാര്യ സുരക്ഷാ ജീവനക്കാരെ കൊവിഡ് വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ ചെയര്‍മാന്‍ റിട്ടയര്‍ഡ് ലെഫ്റ്റനന്റ് കമാന്‍ഡര്‍ അനില്‍കുമാര്‍ നായര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

കൊവിഡ് പ്രാരംഭഘട്ടം മുതല്‍ കെ പി എസ്പി എ യുടെ നേതൃത്വത്തില്‍ ലോക്ക്‌ഡൌണ്‍ മൂലം ദുരിതം അനുഭവിക്കുന്ന സുരക്ഷാ ജീവനക്കാര്‍ക്കും തെരുവില്‍ ജീവിക്കുന്നവര്‍ക്കും 'സ്‌നേഹാര്‍ദ്രം 21' എന്നപേരില്‍ സംസ്ഥാനമൊട്ടാകെ ദിവസവും ആയിരക്കണക്കിന് ഭക്ഷണ പൊതികള്‍ വിതരണം നടത്തി വരുന്നു. കൊവിഡ്, ലോക്ക്ഡൗണ്‍, മഴ എല്ലാം കൂടിയായപ്പോള്‍ സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ വളരെ ബുദ്ധിമുട്ടിയാണ് ജോലിചെയ്യുന്നത്. വരാനിരിക്കുന്ന മഴക്കാലത്തിനു മുന്‍പ് സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കി സഹായിക്കണമെന്ന് കെ പി എസ് പി എ ഭാരവാഹികള്‍ അറിയിച്ചു.

Tags: