കെപിസിസി പുനസംഘടന: പട്ടിക ഹൈക്കമാൻഡിന് കൈമാറി
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 50 വയസ് കഴിഞ്ഞവർക്കാണ് മുൻഗണന. സെക്രട്ടറി സ്ഥാനത്തേക്ക് വനിതകൾക്കും യുവാക്കൾക്കും കൂടുതൽ പരിഗണന നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: കെപിസിസിയുടെ പുനസംഘടനാ പട്ടിക അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിന് കൈമാറി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 50 വയസ് കഴിഞ്ഞവർക്കാണ് മുൻഗണന. സെക്രട്ടറി സ്ഥാനത്തേക്ക് വനിതകൾക്കും യുവാക്കൾക്കും കൂടുതൽ പരിഗണന നൽകിയിട്ടുണ്ട്.
വർക്കിങ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ, വി ഡി സതീശൻ, തമ്പാനൂർ രവി എന്നിവരെയാണ് പട്ടികയിൽ പരിഗണിച്ചിട്ടുള്ളത്. സി പി മുഹമ്മദ്, കെ കെ കൊച്ചുമുഹമ്മദ്, കെ പി അനിൽ കുമാർ എന്നിവരുടെ പേരുകൾ ട്രഷറർ സ്ഥാനത്തേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിലൊരാളെ ഹൈക്കമാൻഡ് തിരഞ്ഞെടുക്കും.
എല്ലാ നേതാക്കളുമായി ആലോചിച്ചാണ് കെപിസിസി പുനഃസംഘടനാ പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. ജംബോ പട്ടിക എന്ന ആക്ഷേപം ശരിയല്ല. ഘട്ടം ഘട്ടമായി പ്രഖ്യാപിക്കമെന്ന് ആരാണ് പറഞ്ഞത്. എല്ലാ നേതാക്കളുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയത്. സോണിയ ഗാന്ധിയുടെ പരിഗണക്ക് പട്ടിക സമര്‍പ്പിച്ചതായും മുല്ലപ്പള്ളി വ്യക്തമാക്കി.