അന്തിമ പട്ടിക ഹൈക്കമാന്റിന് കൈമാറി; കെപിസിസിക്ക് ഇനി നാലു വര്‍ക്കിങ് പ്രസിഡന്റുമാരും
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര് മഹേഷും കെഎസ് യു മുന്‍ പ്രസിഡന്റ് വി എസ് ജോയിയും ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്.
തിരുവനന്തപുരം: പ്രസിഡന്റിന് പുറമെ ഇനി കെപിസിസിക്ക് നാലു വര്‍ക്കിങ് പ്രസിഡന്റുമാരും. പുതിയ നിര്‍ദേശങ്ങളടങ്ങിയ കെപിസിസി ഭാരവാഹി പട്ടിക സംസ്ഥാന നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു കൈമാറി. അന്തിമ തീരുമാനം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടേതായിരിക്കും. എ, ഐ ഗ്രൂപ്പുകള്‍ ഉള്‍പ്പടെയുള്ളവരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചതോടെ കെപിസിസി വൈസ് പ്രസിഡന്റ് പട്ടികയിലുള്ളവര്‍ ഏഴില്‍ നിന്നു പത്തായി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര് മഹേഷും കെഎസ് യു മുന്‍ പ്രസിഡന്റ് വി എസ് ജോയിയും ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. അതേസമയം, വി എം സുധീരനും പി സി ചാക്കോയും നിര്‍ദേശിച്ച പേരുകളും എ, ഐ ഗ്രൂപ്പുകള്‍ക്കു പുറമേ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
വര്‍ക്കിങ് പ്രസിഡന്റുമാര്‍: കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്, വി ഡി സതീശന്, തമ്പാനൂര്‍ രവി. വൈസ് പ്രസിഡന്റുമാര്‍: വര്‍ക്കല കഹാര്‍, കെ സി റോസക്കുട്ടി, കെ പി ധനപാലന്, അടൂര്‍ പ്രകാശ്, ശൂരനാട് രാജശേഖരന്, വി എസ് ശിവകുമാര്‍, ജോസഫ് വാഴയ്ക്കന്, എ പി അനില്‍ കുമാര്‍, സി പി മുഹമ്മദ്, കെ ബാബു. ട്രഷറര്‍: കെ കെ കൊച്ചുമുഹമ്മദ്
ജനറല്‍ സെക്രട്ടറിമാര്‍: വി എ കരീം, പാലോട് രവി, പ്രതാപവര്‍മ തമ്പാന്, ഷാനവാസ് ഖാന്, കെ സി അബു, മുഹമ്മദ് കുഞ്ഞി, ഡൊമിനിക് പ്രസന്റേഷന്, അബ്ദുല്‍ മുത്തലിബ്, പി എ മാധവന്, കെ ശിവദാസന്‍ നായര്‍, റോയ് കെ പൗലോസ്, കുര്യന് ജോയ്, വി എസ് ജോയ്, എഴുകോണ്‍ നാരായണന്, പി ചന്ദ്രന്, കരകുളം കൃഷ്ണപിള്ള, എന്‍ സുബ്രഹ്മണ്യന്, വി ജെ പൗലോസ്, കെ പി കുഞ്ഞിക്കണ്ണന്, കെ സുരേന്ദ്രന്, പത്മജ വേണുഗോപാല്‍, രമണി പി നായര്‍, കെ നീലകണ്ഠന്, സജീവ് മാറോളി, എ എ ഷുക്കൂര്‍, പി എം നിയാസ്, കെ പി അനില്‍കുമാര്‍, വിജയന് തോമസ്, സി ആര് മഹേഷ്, ടോമി കല്ലാനി, ജോണ്സണ് ഏബ്രഹാം, ഡി സുഗതന്. 60 പേരുമായി സെക്രട്ടറിമാരുടെ പട്ടികയും ഹൈക്കമാന്‍ഡിനു നല്‍കിയിട്ടുണ്ട്.