പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

താഴെ കൂടരഞ്ഞി കൊമ്മം സ്വദേശി ഷമീര്‍(32) ആണ് മരിച്ചത്. ഇയാള്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

Update: 2020-06-11 12:13 GMT

കോഴിക്കോട്: കൂടരഞ്ഞിയില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. താഴെ കൂടരഞ്ഞി കൊമ്മം സ്വദേശി ഷമീര്‍(32) ആണ് മരിച്ചത്. ഇയാള്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ഇയാള്‍ ജലനിധി പമ്പ് ഓപറേറ്ററായും ജോലിചെയ്തിരുന്നു. ഇന്നലെ രാത്രി കുളിക്കാന്‍ പോയ ശേഷം ഷമീര്‍ തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഷമീറിന്റെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും കടവില്‍നിന്നു കണ്ടെത്തി. ഇതോടെയാണ് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. നാട്ടുകാരും മുക്കം ഫയര്‍ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും നടത്തിയ തിരച്ചിലില്‍ കുളിക്കടവില്‍നിന്നു 150 മീറ്ററോളം താഴെയായി മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും. 

Tags: