വൈദികന്റെ അസ്വാഭാവിക മരണം: പോലിസ് നടപടികളുമായി സഹകരിക്കുമെന്ന് ചങ്ങനാശേരി അതിരൂപത

2020 ഫെബ്രുവരിയിലാണ് ഫാ. ജോര്‍ജ് എട്ടുപറ പുന്നത്തുറ പള്ളി വികാരിയായി ചുമതലയേറ്റത്. ഏതാനും നാളുകള്‍ക്കുമുന്‍പ് പള്ളി കോംപൗണ്ടില്‍ ഉണ്ടായ തീപിടുത്തത്തില്‍ ചിലര്‍ക്ക് പരിക്ക്പറ്റിയ സംഭവം രക്തസമ്മര്‍ദ്ദരോഗിയായിരുന്ന അദ്ദേഹത്തിന് വലിയ വിഷമത്തിന് ഇടയാക്കിയിരുന്നു.

Update: 2020-06-22 07:13 GMT

കൊച്ചി: ചങ്ങനാശേരി അതിരൂപതയിലെ പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് എട്ടുപറയുടെ അസ്വഭാവിക മരണവുമായി ബന്ധുപ്പെട്ട് പോലിസിന്റെ എല്ലാ നിയമ നടപടികളുമായി സഹകരിക്കുമെന്ന് ചങ്ങനാശേരി അതിരൂപത അധികൃതര്‍ വ്യക്തമാക്കി.2020 ഫെബ്രുവരിയിലാണ് ഫാ. ജോര്‍ജ് എട്ടുപറ പുന്നത്തുറ പള്ളി വികാരിയായി ചുമതലയേറ്റത്. ഏതാനും നാളുകള്‍ക്കുമുന്‍പ് പള്ളി കോംപൗണ്ടില്‍ ഉണ്ടായ തീപിടുത്തത്തില്‍ ചിലര്‍ക്ക് പരിക്ക്പറ്റിയ സംഭവം രക്തസമ്മര്‍ദ്ദരോഗിയായിരുന്ന അദ്ദേഹത്തിന് വലിയ വിഷമത്തിന് ഇടയായിട്ടുണ്ടെന്ന് മനസ്സിലായിട്ടുള്ളതാണ്.

ഫാ. ജോര്‍ജ് എട്ടുപറയുടെ മരണത്തിന്റെ ഭാഗമായി പോലിസിന്റെ എല്ലാ നിയമനടപടികളോടും അതിരൂപത പൂര്‍ണ്ണമായി സഹകരിക്കും.അച്ചന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അതിരൂപതയുടെയും വികാരത്തെ എല്ലാവരും മാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും ചങ്ങനാശേരി അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയില്‍,ജാഗ്രതാസമിതി കോ-ഓര്‍ഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍ എന്നിവര്‍ പറഞ്ഞു.

Tags:    

Similar News