കോട്ടയത്ത് 13 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; നാലുപേര്‍ അറസ്റ്റില്‍
ദേവസ്യ, റെജി, ജോബി, നാഗപ്പന്‍ എന്നിവരെയാണ് കിടങ്ങൂര്‍ പോലിസ് അറസ്റ്റുചെയ്തത്.
കോട്ടയം: കിടങ്ങൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നാലുപേരെ പോലിസ് അറസ്റ്റുചെയ്തു. ദേവസ്യ, റെജി, ജോബി, നാഗപ്പന്‍ എന്നിവരെയാണ് കിടങ്ങൂര്‍ പോലിസ് അറസ്റ്റുചെയ്തത്. രണ്ടുവര്‍ഷമായി അഞ്ചുപേര്‍ ചേര്‍ന്ന് 13 വയസ്സുകാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. മറ്റൊരു പ്രതി ബെന്നി ഒളിവിലാണ്. പോക്‌സോ നിയമപ്രകാരമാണ് പോലിസ് കേസെടുത്തിരിക്കുന്നത്.