കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോ താൽക്കാലികമായി അടച്ചു

കൊവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണിൽ പെട്ടതിനാലാണ് ഡിപ്പോ അടച്ചത്.

Update: 2020-07-05 11:30 GMT

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോ അടച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണിൽ പെട്ടതിനാലാണ് ഡിപ്പോ അടച്ചത്. ഇവിടെ നിന്നുള‌ള എല്ലാ സർവീസുകളും താത്ക്കാലികമായി നിർത്തിവച്ചു. മറ്റിടങ്ങളിൽ നിന്നെത്തുന്ന ബസുകൾ ഡിപ്പോയിൽ കയറാതെയാണ് പോകുന്നത്. സ്ഥിതിഗതികൾ വിലയിരുത്തിയശേഷമേ സർവീസ് അനുവദിക്കൂ.

ജില്ലയിൽ ഉറവിടം കണ്ടെത്താൻ കഴിയാത്ത രണ്ട് കേസുകൾ പുതുതായി സ്ഥിരീകരിച്ചതിനാൽ കൊല്ലം കോർപ്പറേഷനിലെ ഡിവിഷൻ 54, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ വാർഡ് 2,4,6,7,8 മേലില ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡ് എന്നിവിടങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളായ പുനലൂർ, കല്ലാർ വാർഡിലെയും മയ്യനാട് ഗ്രാമപഞ്ചായത്തിലെ 15,16,19 വാർഡുകളിലെയും നിയന്ത്രണങ്ങൾ പിൻവലിച്ചു.

Tags:    

Similar News